മകന്റെ വിവാഹത്തിനായി നാട്ടില്‍ എത്തി, ബാങ്കില്‍ പോകവേ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

കായംകുളം - പുനലൂര്‍ റോഡില്‍ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കില്‍ വച്ച് ഇന്ന് രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം.

കായംകുളം: ആലപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളില്‍ വര്‍ഗ്ഗീസ് ഡാനിയേല്‍ (64)ആണ് മരിച്ചത്. കായംകുളം – പുനലൂര്‍ റോഡില്‍ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കില്‍ വച്ച് ഇന്ന് രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം.

വര്‍ഗ്ഗീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ലോഡുമായി വന്ന ടിപ്പറുമാണ് അപകടത്തില്‍പെട്ടത്. ദുബായിലായിരുന്ന വര്‍ഗ്ഗീസ് മകന്റെ കല്യാണത്തിനായി രണ്ടു മാസം മുമ്പാണ് നാട്ടില്‍ വന്നത്. കറ്റാനത്തുള്ള ബാങ്കില്‍ നിന്നും പണമെടുക്കാനെത്തിയതായിരുന്നു വര്‍ഗ്ഗീസ്. ഇിതിനിടെയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

ALSO READ അവധിക്ക് അപേക്ഷിച്ചിട്ട് നൽകാതെ ഭീഷണിപ്പെടുത്തി പഞ്ചായത്ത്; കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ യുവതി ജീവനൊടുക്കി; കുറിപ്പ് കണ്ടെടുത്തു

ഇടിയുടെ ആഘാതത്തില്‍ ടിപ്പറിനടിയില്‍ പെട്ട വര്‍ഗീസിന്റെ ശരീരഭാഗത്തു കൂടി ചക്രം കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കറ്റാനത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് നടക്കും.

Exit mobile version