മകളുടെ വിവാഹ തലേന്ന് അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

രാധാകൃഷ്ണന് മകളുടെ വിവാഹത്തലേന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

മലപ്പുറം: മകളുടെ കല്യാണ തലേന്ന് അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. അധ്യാപകനായ മേലാറ്റൂര്‍ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണന്‍(57) ആണ് മരിച്ചത്. രാധാകൃഷ്ണന് മകളുടെ വിവാഹത്തലേന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

രാത്രി ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍ റീതുവിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം. മാലദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണന്‍. 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം.

Exit mobile version