നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; 52കാരനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുന്നതിനിടെയാണ് പ്രായപൂർത്തിയായ പെൺകുട്ടിയെ തൊട്ടടുത്ത കസേരയിൽ ഇരുന്നയാൾ കടന്നുപിടിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറ്റാരോപിതനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

ഉദിയൻകുളങ്ങര സ്വദേശി സതീഷ്(52) ആണ് ആശുപത്രിയിൽ പെൺകുട്ടിക്ക് നേരേ അതിക്രമം കാട്ടിയതെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്ക്കെത്തിയതായിരുന്നു പെൺകുട്ടി.

ALSO READ- സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന; 3 ദിവസം കൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം

തുടർന്ന് ഒപിയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടി ബഹളംവെയ്ക്കുകയും പ്രതി ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

എങ്കിലും ഇയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. പ്രതി നിലവിൽ നെയ്യാറ്റിൻകര പോലീസിന്റെ കസ്റ്റഡിയിലാണ്.

Exit mobile version