ചെളിയും വെള്ളവും നിറഞ്ഞ കുഴിയില്‍ അകപ്പെട്ട് കാട്ടാനയും കുഞ്ഞും, രക്ഷകരായി വനംവകുപ്പ്

കൊച്ചി: കാട്ടാനയും കുഞ്ഞും വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. കോതമംഗലം മാമലക്കണ്ടത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. കുട്ടമ്പുഴ മാമലക്കണ്ടം എളമ്പ്ലാശ്ശേരിയിലെ പറമ്പില്‍ കുഴിച്ച കുഴിയാണ് ആന വീണത്. കുഴിയില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നു.

also read: മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി യുവതിയുടെ മരണം: റീനയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഡിഎംആര്‍സി, 15 ലക്ഷം രൂപ നഷ്ടപരിഹാരം, രണ്ട് മക്കളുടെയും വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തു

അതിനാല്‍ തിരിച്ച് കയറാനാവാതെ ആനയും കുഞ്ഞും കുഴിയിലകപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു.

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് വശം ഇടിച്ച് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

Exit mobile version