സ്‌കൂളില്‍ വെച്ച് ആറു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം.

മുക്കം സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. ചിത്രകലാ അധ്യാപകനാണ് ഇയാള്‍.

also read:മമ്മൂക്ക തുണയായി, ഹൃദ്യം പദ്ധതിയിലൂടെ ബിന്ദു പുതുജീവിതത്തിലേക്ക്

കോഴിക്കോട് ടൗണ്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്. ആറുവിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു.

വിവിധ ദിവസങ്ങളില്‍ സ്‌കൂളില്‍ വെച്ച് ആറു വിദ്യാര്‍ത്ഥികളെ ചിത്രകലാ അധ്യാപകനായ ഫൈസല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടികളുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.

Exit mobile version