വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; അര്‍ജുന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

അര്‍ജുന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പോലീസിനും ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജുനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് അര്‍ജുന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Exit mobile version