സിനിമാരംഗത്ത് ജോലി ശരിയായി; പോകാൻ തയ്യാറായി നിൽക്കവെ വൈദ്യുത കാൽ തലയിൽ പതിച്ച് അപ്രതീക്ഷിത മരണം! 20 കാരൻ അർജുന്റെ വിയോഗം തീരാവേദന

ബേപ്പൂർ: ബൈക്ക് യാത്രയ്ക്കിടെ കെ.എസ്.ഇ.ബി.യുടെ കോൺക്രീറ്റ് വൈദ്യുതക്കാൽ പതിച്ച് തെറിച്ചുവീണ് മരിച്ച ബേപ്പൂർ സ്വദേശി മഞ്ചക്കൽ വീട്ടിലെ ഇരുപതുകാരനായ അർജുന്റെ വേർപാട് വീടിനും നാടിനും തീരാനൊമ്പരമായി. വ്യാഴാഴ്ച ഉച്ചയ്ക്ക് സുഹൃത്തായ 18-കാരനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ അപകടം നടന്നത്.

ഗൗതം അദാനിക്ക് 60-ാം പിറന്നാൾ; 60,000 കോടി രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്

നടുവട്ടം പിണ്ണാണത്ത് അമ്പലത്തിന് അഭിമുഖമായുള്ള റോഡരികിൽ അപകടം നടന്നത്. പഴയ വൈദ്യുതക്കാൽ കെ.എസ്.ഇ.ബി. അധികൃതർ കരാർത്തൊഴിലാളികളെ നിയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ ബൈക്കിന്റെ പിന്നിൽ ഇരുന്നിരുന്ന അർജുന്റെ തലയിൽ പതിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്ക് മറിഞ്ഞു. എന്നാൽ, അർജുൻ തൽക്ഷണം മരണപ്പെട്ടിരുന്നു. ബൈക്കോടിച്ച സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.എസ്.എൽ.സി. വരെ പഠിച്ച അർജുന് സിനിമാരംഗത്ത് ജോലി തരപ്പെട്ടിരുന്നു. അടുത്തയാഴ്ച ജോലിക്കുചേരാൻ തയ്യാറായി നിൽക്കവെയാണ് വിധി അർജുനെ തട്ടിയെടുത്തത്. പിതാവ് ബാബു ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലർത്തുന്നത്. അർജുന്റെ രണ്ടുസഹോദരിമാരുടെ വിവാഹാവശ്യത്തിന് സഹകരണബാങ്കിൽനിന്ന് ലോണെടുത്തവകയിൽ പലിശ ഉൾപ്പെടെ 15 ലക്ഷം രൂപ അടയ്ക്കാനുമുണ്ട്.

ബാബുവിന്റെ മക്കളിൽ ഇളയവനാണ് അർജുൻ. കുടുംബത്തിലെ ഏക ആശ്രയം അകാലത്തിൽ പൊലിഞ്ഞതിന്റെ വേദനയിലാണ് കുടുംബം. അതേസമയം, കെ.എസ്.ഇ.ബി.യുടെ അനാസ്ഥമൂലമാണ് അർജുന്റെ മരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സംഭവം സംബന്ധിച്ച് അടിയന്തരാന്വേഷണം നടത്താൻ ഉത്തരവിട്ടു.

Exit mobile version