സ്‌കൂള്‍ വിട്ട് വന്ന് കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി, ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു നടുക്കുന്ന സംഭവം. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് വന്നതിന് പിന്നാലെ കളിക്കുകയായിരുന്നു ഹയ.

also read: വീട്ടിലെ മോശം സാമ്പത്തികാവസ്ഥ തളര്‍ത്തി, പ്ലസ്ടൂ വിദ്യാര്‍ത്ഥിനി കിണറ്റില്‍ച്ചാടി ജീവനൊടുക്കി

കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Exit mobile version