ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍, രക്തം വാര്‍ന്ന നിലയില്‍, റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം കൊലപാതകം

തൃശൂര്‍: തൃശ്ശൂരില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചാലക്കുടിയിലാണ് സംഭവം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനു പിറകിലെ ഗോവണി മുറിയിലാണ് സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയതായിരുന്നു സേയ്ത്.

also read: ഡിസംബര്‍ 14 അല്ല, സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള തിയതി നീട്ടി, പുതിയ വിവരങ്ങള്‍ ഇങ്ങനെ

പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സെയ്തിന്റെ ദേഹത്ത് പലഭാഗത്തും പരിക്കേറ്റ പാടുകളുമുണ്ടായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകമെന്ന് സൂചന നല്‍കിയത്. ശ്വാസം മുട്ടിക്കുകയും തലയില്‍ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേണം തുടരുകയാണ്.

Exit mobile version