മദ്രസ കഴിഞ്ഞ് പോകുന്ന കുട്ടിയുടെ തലയില്‍ ഉടുമുണ്ടഴിച്ച് ഇട്ട് പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമം, 70കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് മദ്രസ വിട്ടു പോകുന്ന കുട്ടിയെ പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 70 കാരനാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പാണ് സംഭവം.

മദ്രസ വിട്ട് വീട്ടിലേക്ക് പോകുന്ന കുട്ടിയുടെ തലയില്‍ ഉടുമുണ്ടഴിച്ച് ഇടുകയും പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

also read: ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ അന്നുതന്നെ പരാതി നല്‍കിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ക്ക് ശേഷമാണ് പൊന്നാനി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം മലപ്പുറത്ത് തന്നെ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ചു. ചട്ടിപ്പറമ്പ് കൊട്ടപ്പുറം താമരശേരി വീട്ടില്‍ ഷമീമിനെയാണ് (31) പെരിന്തല്‍മണ്ണ പോക്‌സോ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

Exit mobile version