റെക്കോര്‍ഡ് ബുക്കെടുക്കാന്‍ ഹോസ്റ്റലിലെത്തി, പിന്നീട് കണ്ടത് കെട്ടിടത്തില്‍ നിന്നും വീണ നിലയില്‍, എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി അതിഥി ബെന്നി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം. മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് പിതാവ് പറയുന്നു.

ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് അതിഥി ബെന്നി മരിച്ചത്. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലീസിന് മൊഴി നല്‍കി.

also read: ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു, ചാടി ജീവനൊടുക്കിയതാണെന്നു സംശയം

എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന അതിഥി ബെന്നിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു മരിച്ചത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് അവിടെ നിന്നും താമസം മാറി കോളജിന് പുറത്ത് വീട് വാടകക്കെടുത്ത് അമ്മയൊക്കൊപ്പമായിരുന്നു താമസം.

also read: ഒന്നരക്കിലോ തൂക്കം; ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍

ഹോസ്റ്റലിലുണ്ടായിരുന്ന റെക്കോര്‍ഡ് ബുക്കെടുക്കാന്‍ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് അതിഥി ഹോസ്റ്റലിലെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്.

Exit mobile version