ട്രെയിനില്‍ വെച്ച് യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; വൈദികനെതിരെ അച്ചടക്ക നടിപടി

കാസര്‍കോഡ്: യുവതിക്ക് മുന്നില്‍ ട്രെയിനില്‍ വെച്ച് നഗ്‌നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മംഗളൂരുവില്‍ താമസിക്കുന്ന ഫാദര്‍ ജേജിസിനെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്.

ജേജിസിനെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കാസര്‍കോട് റെയില്‍വേ പൊലീസ് വൈദികനെ അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

also read : സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ ജേജിസ് യുവതിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

Exit mobile version