പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന മിനി വാന്‍ കത്തി നശിച്ചു. മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോയ വാനാണ് കത്തിനശിച്ചത്.

ഡൈവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പുക ഉയരുന്നതു കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ പുറത്തിറങ്ങി. അതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

also read: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, മരുന്ന് നൽകി തിരിച്ചയച്ചു; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ പെയിന്റുള്‍പ്പെടെയുള്ള സാധനങ്ങളായതിനാല്‍ തീ ആളിക്കത്തി.

വാന്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നു ഫയര്‍ യൂണിറ്റെത്തിയാണ് തീയണച്ചത്.

Exit mobile version