ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിച്ചു, ഷോക്കേറ്റ് 11കാരന് ദാരുണാന്ത്യം, സഹോദരന്‍ ആശുപത്രിയില്‍

എറണാകുളം: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് അതിഥി തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. സഹോദരന് പരിക്കേറ്റു.

11വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. കാലുകള്‍ക്ക് പൊള്ളലേറ്റ് സഹോദരന്‍ ചികിത്സയിലാണ്. ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം.

also read: ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി, അയ്യായിരം വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ജാതി തോട്ടത്തിന് സമീപം സാധനങ്ങള്‍ പെറുക്കുന്നതിനിടെ തോട്ടത്തില്‍ വീണു കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു.

ഉപയോഗശൂന്യമായി കിടന്നിരുന്ന കമ്പിയാണെന്ന് കരുതി കുട്ടി അതെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് വീട്ടുകാര്‍ ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 11കാരനെ രക്ഷിക്കാനായില്ല.

Exit mobile version