ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു, സംഭവം ബാലുശ്ശേരിയില്‍

ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്.

കോഴിക്കോട്: ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്. സംസ്ഥാന പാതയില്‍ ബാലുശ്ശേരി കരുമലയിലാണ് അപകടം നടന്നത്.

ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് പോകന്ന വഴിയാണ് ബൈക്ക് ഇടിച്ചത്. കരുമല ബാങ്കിന് സമീപം എകരൂല്‍ ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് വീട്ടമ്മയെ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version