വാഴക്കൃഷിയും നെല്‍കൃഷിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍, ഏകഉപജീവനമാര്‍ഗം നഷ്ടമായതിന്റെ വേദനയില്‍ നെഞ്ചുപൊട്ടി കര്‍ഷകന്‍

കോഴിക്കോട്: ഏകഉപജീവനമാര്‍ഗമായ കൃഷി അഞ്ജാതര്‍ നശിപ്പിച്ചതിന്റെ നിരാശയില്‍ കര്‍ഷകന്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി കളത്തിങ്ങല്‍ വിനോദിന്റെ കൃഷിയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.

വിനോദ് മൂന്നുമാസം മുന്‍പ് നട്ടുപിടുപ്പിച്ച നേന്ത്രവാഴകളും, നെല്‍കൃഷിയുമാണ് നശിപ്പിച്ചത്. പെരുവയല്‍ ചെറുകുളത്തൂര്‍ എസ് വളവിലെ ഉണ്ടോട്ടി പാടത്തെ 380തോളം നേന്ത്രവാഴ തൈകളാണ് വെട്ടി നശിപ്പിച്ചത്.

also read: സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന് പറഞ്ഞു; അതുപോലെ സംഭവിച്ചു; നവ്യക്ക് ഫസ്റ്റ് കിട്ടി തനിക്ക് 14ാം സ്ഥാനവും; കലോത്സവ ഓർമ്മ പറഞ്ഞ് ഷൈൻ ടോം

ഇതിന്റെ തൊട്ടടുത്ത വയലിലെ നെല്‍കൃഷിയും അജ്ഞാതര്‍ നശിപ്പിച്ചു. വിനോദിന്റെ ആകെയുള്ള വരുമാനമാര്‍ഗമായിരുന്നു ഇത്. ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണെന്നും വിനോദ് പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെ വിനോദ് കൃഷി ഭൂമിയില്‍ എത്തിയപ്പോഴാണ് എല്ലാം നശിപ്പിച്ച നിലയില്‍ കണ്ടത്. വാഴകൃഷി നശിച്ചതോടെ അന്‍പതിനായിരം രൂപയിലേറെ നഷ്ടമാണ് ഉണ്ടായത്.

also read: ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ വന്‍മോഷണം; 200 പവന്‍ മോഷണം പോയി, കള്ളന്‍ അകത്ത് കയറിയത് ഭിത്തി കുത്തി തുരന്ന്

നെല്‍ക്കൃഷി നശിച്ചതിന്‌റെ നഷ്ടം വേറെയും. സംഭവത്തില്‍ വിനോദ് കുന്നമംഗലം പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version