സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രതിശ്രുത വരന് ദാരുണാന്ത്യം

ബാലരാമപുരം: പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം. ബാലരാമപുരം അകരത്തിന്‍വിള ശിവന്‍കോവില്‍ റോഡ് വിജയ ഭവനില്‍ വിജയകുമാര്‍(36) ആണ് മരിച്ചത്.

മധുരയിലെ ജോലി സ്ഥലത്തെ സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയായിരുന്നു അപകടം. അടുത്ത മാസം വിജയകുമാറിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.

also read: ടൂറിസ്റ്റുകൾക്ക് വേണ്ടിയാണ് ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനം;റൂട്ട് സർവീസിനല്ലെന്ന് കേന്ദ്രം; റോബിൻ ബസിന് എതിരെ നടപടി എടുത്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ബിജു പ്രഭാകർ

20 ന് രാത്രി 11.30 ഓടെയാണ് അപകടം സംഭവിച്ചത്. മധുര പൊന്മേനി ജംക്ഷന് സമീപം വിജയകുമാര്‍ താമസിക്കുന്ന വീടിന് സമീപത്തുവെച്ചാണ് അപകടം നടന്നത്.

വീടിന് 150 മീറ്റര്‍ അകലെ നിന്ന് ബൈക്ക് ഓടിക്കുന്നതിനിടെ വഴിയില്‍ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിജയകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: കുസാറ്റ് ദുരന്തം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

മധുരയില്‍ ഓണ്‍ലൈന്‍ എക്‌സ്‌പോര്‍ട്ട് സ്ഥാപനത്തിലായിരുന്നു ജോലി. പരേതനായ സെല്‍വരാജിന്റെയും ഓമനയുടെയും മകനാണ്. സഹോദരന്‍: വിഷ്ണു. സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.

Exit mobile version