‘സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു, തടസപ്പെടുത്താന്‍ ശ്രമിച്ചവരുമുണ്ട്’; മന്ത്രി വീണ ജോര്‍ജ്

minister| bignewslive

തിരുവനന്തപുരം: സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതേസമയം, ചിലര്‍ നവകേരള സദസ് തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു മന്ത്രി. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹര്‍ഷീനയ്ക്കൊപ്പമായിരിക്കുമെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

also read: ‘റോബിന്‍ ബസ്’ വെള്ളിത്തിരയിലേക്ക്; ചിത്രീകരണം ഉടന്‍! കുറിപ്പുമായി സംവിധായകന്‍

എറണാകുളത്ത് ചികിത്സയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പോലീസുദ്യോഗസ്ഥയെയും മന്ത്രി അഭിനന്ദിച്ചു.

കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെയാണ് ഫോണില്‍ വിളിച്ച് മന്ത്രി അഭിനന്ദനമറിയിച്ചത്. . മുലപ്പാല്‍ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണെന്നും അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണെന്നും മന്ത്രി പറഞ്ഞു.

also read: മരണവീട്ടില്‍ സംഘര്‍ഷം, യുവാവിനെ കത്തികൊണ്ട് കുത്തി കേരള കോണ്‍ഗ്രസ് എം നേതാവ്, പിടിയില്‍

ചില സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കപ്പെട്ടു പോകുമ്പോള്‍ മുലപ്പാലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ആര്യയെന്നും മുലപ്പാലിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിര്‍ബന്ധമായും മുലയൂട്ടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version