തിരുവനന്തപുരത്ത് പെരുമഴ, റോഡുകള്‍ വെള്ളത്തിനടിയില്‍, തോടുകള്‍ കരകവിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശമനമില്ലാതെ മഴ തുടരുന്നു. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും റോഡ് വെള്ളത്തിനടിയിലായി.

ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. വര്‍ക്കലയില്‍ റോഡിനെ കുറുകെ തെങ്ങ് കടപുഴകി വീണു.

also read: വയനാട് ജില്ലയിലെ നവകേരള സദസിന് ഇന്ന് തുടക്കം, മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷ

തോട് കരകവിഞ്ഞൊഴുകി ചെമ്പഴന്തിയില്‍ റോഡ് വെള്ളത്തിനടിയിലായി. മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് എതിര്‍വശം തോട് കര കവിഞ്ഞൊഴുകുകയാണ്.

ഗൗരീശപട്ടം പാലം പൂര്‍ണമായി മുങ്ങി. കുഴിവയല്‍, കോട്ടറ എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ടെക്‌നോ പാര്‍ക്കിനു സമീപവും ചെമ്പഴന്തി അണിയൂരിലും മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു.

Exit mobile version