തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ എട്ടരയോടെ പേരൂര്‍ക്കട നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന വാനിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ടു പേടിച്ചു ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വണ്ടിയില്‍ നിന്നും എടുത്ത് ചാടി.

നിയന്ത്രണം വിട്ട വാഹനം തീ പിടിച്ചു കൊണ്ടിരിക്കെ റോഡിലൂടെ തെന്നി നീങ്ങി. കണ്ടുനിന്ന നാട്ടുകാര്‍ കട്ടകളും കല്ലും ഉപയോഗിച്ച് വാഹനം നിര്‍ത്തി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിഎന്‍ജി വാഹനമായിരുന്നു. അതിന്റെ ചോര്‍ച്ചയാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version