കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു.

കോഴിക്കോട്: വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരുക്ക്. എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ എത്തി കാര്‍ പരിശോധിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു.

ഉടന്‍ തന്നെ തീയണച്ച ശേഷം കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്ത് ഡോറിന്റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Exit mobile version