കാമുകിയുമായി ബ്രേക്കപ്പ് ആയതില്‍ വിഷമം; മെഴ്സിഡസ് ബെന്‍സ് കാറിന് തീയിട്ട് അതിനുള്ളില്‍ കയറിയിരുന്ന് ഡോക്ടര്‍

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു.

ചെന്നൈ: കാമുകിയുമായി ബ്രേക്കപ്പ് ആയതിന്റെ വിഷമത്തില്‍ മെഴ്സിഡസ് ബെന്‍സ് കാറിന് തീയിട്ട് അതിനുള്ളില്‍ കയറിയിരുന്ന് ഡോക്ടര്‍. തമിഴ്നാട്ടിലെ ധര്‍മപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത്. ബെന്‍സിന് തീവച്ച ശേഷം ഡോക്ടര്‍ കാറിനുള്ളില്‍ തന്നെയിരുന്ന് ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. കാറില്‍ തീപടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയും ചെയ്തത്.

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ യുവാവ് വിഷാദത്തിലാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ റിഹാബ്ലിറ്റേഷന്‍ തെറാപ്പിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകിക്കൊപ്പം സമയം ചിലവിട്ടിരുന്ന കുളത്തിനരികില്‍ വച്ചാണ് ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു എന്നാണ് അറിയുന്നത്.

Exit mobile version