പേട്ടതുള്ളലിനിടെ മോഷണം, അയ്യപ്പ ഭക്തരുടെ ഫോണ്‍ കവര്‍ന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

കോട്ടയം: പേട്ടതുള്ളലിനിടെ എരുമേലിയില്‍ വെച്ച് അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഈശ്വരന്‍, പാണ്ഡ്യന്‍ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിന് എത്തിയ കര്‍ണാടക സ്വദേശികളുടെ ഫോണാണ് ഇരുവരും മോഷ്ടിച്ചത്.

also read : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ജില്ല സെക്രട്ടറി ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

എരുമേലിയില്‍ വാവര്‍ പള്ളിയില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം നടന്നത്. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വെച്ചിരുന്ന ഫോണാണ് മോഷ്ടിച്ചത്.

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു ഇരുവരും. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Exit mobile version