അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; ആറുപേര്‍ക്ക് പരിക്ക്

ഇടുക്കി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.

തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡില്‍ മറിഞ്ഞത്.

also read: ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസി നിയന്ത്രണം വിട്ടു, യുവാവിന് ദാരുണാന്ത്യം

അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റുവെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീര്‍ത്ഥാടന കാലമായതിനാല്‍ ഇതുവഴി വാഹനങ്ങളുടെ വരവ് കൂടിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ റോഡില്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Exit mobile version