നഗ്‌നതാ പ്രദർശനം; പെൺകുട്ടി ബഹളം വെച്ചതോടെ കെഎസ്ആർടിസി ബസ് താമരശേരി പോലീസ് സ്‌റ്റേഷനിലേക്ക്; അറസ്റ്റിലായത് അധ്യാപകൻ

കോഴിക്കോട്: വീണ്ടും നാണക്കേടായി കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കുനേരെ നഗ്‌നതാ പ്രദർശനം. സംഭവത്തിൽ പ്രതിയായ അധ്യാപകനെ പോലീസ് പിടികൂടി. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ പൂവമ്പായി എഎം ഹയർ സെക്കൻഡറി സ്‌കൂളിലെ അറബിക് അധ്യാപകനാണ്.

വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരേ പോക്സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. ഇയാൾ ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു.

ALSO READ- ‘കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കും’; കോഴിക്കോട് കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

തുടർന്ന് ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Exit mobile version