സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയി, മലമുകളില്‍ നിന്ന് വീണ് 51കാരന് ദാരുണാന്ത്യം

പാലക്കാട്: വെള്ളച്ചാട്ടം കാണാന്‍ പോയയാള്‍ മലമുകളില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് സംഭവം. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ പോയ വടവന്നൂര്‍ സ്വദേശി ഗോപീദാസ് ആണ് മരിച്ചത്.

അമ്പത്തിയൊന്ന് വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ സുഹൃത്തായ ദേവനൊപ്പമാണ് ഗോപിദാസ് വെള്ളച്ചാട്ടം കാണാന്‍ പോയത്.

also read: മറവി രോഗം ബാധിച്ച അച്ഛനെ കാണാതായി: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഏഴിമലയ്ക്ക് ദീപാവലി സമ്മാനമായി അച്ഛനെ കണ്ടെത്തി നല്‍കി ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ്

മല മുകളിലേക്ക് മൂന്നു കിലോമീറ്ററോളം കയറിയിരുന്നു. ഇവിടെ നിന്നും വീഴുകയായിരുന്നുവെന്നാണ് വിവരം. ഏറെ നേരത്തെ ശ്രമത്തിന് ഒടുവില്‍ വൈകീട്ടു നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം താഴെയെത്തിച്ചത്. പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version