കാല്‍നടയാത്രക്കാരനെ ബസ്സിടിച്ചു, ആള്‍ക്കൂട്ടം ഭയന്ന് ഇറങ്ങിയോടിയ ബസ്‌ഡ്രൈവര്‍ ട്രെയിനിടിച്ച് മരിച്ചു

കണ്ണൂര്‍: ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂരിലാണ് സംഭവം. ബസ് കാല്‍നടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിരക്ഷപ്പെടുമ്പോഴായിരുന്നു 45കാരനെ ട്രെയിന്‍ ഇടിച്ചത്.

കണ്ണൂര്‍ പന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ.ജീജിത്ത് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്. വടകര – തലശ്ശേരി റൂട്ടില്‍ ഓടുന്ന ‘ഭഗവതി’ ബസ്സിന്റെ ഡ്രൈവറാണ് ജീജിത്ത്.

also read: പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; ഇന്നും ഇടിമിന്നലോടുകൂടിയ മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത

യാത്രക്കാരെയും കയറ്റി വടകരയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെ പുന്നോല്‍ പെട്ടിപ്പാലത്ത് വെച്ചാണ് കാല്‍നട യാത്രക്കാരനെ ഇടിച്ചത്.

മുനീര്‍ എന്ന ആളെയാണ് ബസ് ഇടിച്ചത്. അപകടത്തിനു പിന്നാലെ ആള്‍ കൂടിയതോടെ ആക്രമണം ഭയന്ന് ജീജിത്ത് ബസ്സില്‍ നിന്ന് ഇറങ്ങി ഓടി.

also read: കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; മൂന്ന് മരണം; കോടികളുടെ നാശനഷ്ടം

റെയില്‍വേ ട്രാക്കിലൂടെയായിരുന്നു ജിജിത്ത് ഓടിയത്. ട്രെയിന്‍ വരുന്നത് ജിജിത്ത് ശ്രദ്ധിച്ചിരുന്നില്ല. അപകടത്തില്‍ ജീജിത്ത് തല്‍ക്ഷണം മരിച്ചു. ബസ് ഇടിച്ച് പരിക്കേറ്റ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version