കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; മൂന്ന് മരണം; കോടികളുടെ നാശനഷ്ടം

ശ്രീനഗർ: രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജമ്മു കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു പേർ വെന്തുമരിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്.

മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ബംഗ്ലാദേശിൽനിന്നുള്ള വിനോദയാത്രക്കാരാണ് മരിച്ചവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഫീന എന്ന ഹൗസ്ബോട്ടിൽ രാത്രി ഉറങ്ങുകയായിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്. അപകടത്തിൽ ബോട്ടും പൂർണമായും കത്തിയമർന്നു.

ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു.

ALSO READ- ‘എക്‌സ്‌പെൻസീവ് ഗവർണർ’; അതിരുകടന്ന് കേരളാ ഗവർണറുടെ ചെലവ്; 12 കോടി നീക്കിവെച്ചിട്ട് ചെലവാക്കിയത് 13.2 കോടി; ഈ വർഷവും കുതിച്ചുയർന്ന് ബില്ല്

തീപിടുത്തത്തിനിടെ സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

Exit mobile version