തടികയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, 33കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവും മകളും ആശുപത്രിയില്‍

ചങ്ങനാശ്ശേരി: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് സംഭവം. കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനില്‍ (ചീക്കോലില്‍) നീതു ആണ് മരിച്ചത്.

മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കാറിലെ യാത്രക്കാരിയായിരുന്നു നീതു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗരുതരമായി പരിക്കേറ്റു. നീതുവിന്റെ ഭര്‍ത്താവ് രഞ്ജിത് (34), മകള്‍ ജാനകി (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

also read: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടു

ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടം.

തടികയറ്റി വന്ന ലോറിയും കാറും എംസി റോഡില്‍ തുരുത്തിയില്‍ വെച്ചാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.

Exit mobile version