നേപ്പാള്‍ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 128 ആയി, നൂറിലേറെ പേര്‍ക്ക് പരിക്ക്, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ആശയ വിനിമയ സംവിധാനം തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്.

also read: കോളജ് ദിനാഘോഷത്തില്‍ തുറന്ന ജീപ്പില്‍ ക്യാമ്പസില്‍ റെയിസിങ്, പെണ്‍കുട്ടിയെ ഇടിച്ചു, എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി.

ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.

Exit mobile version