കോളജ് ദിനാഘോഷത്തില്‍ തുറന്ന ജീപ്പില്‍ ക്യാമ്പസില്‍ റെയിസിങ്, പെണ്‍കുട്ടിയെ ഇടിച്ചു, എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കൊച്ചി: നിയമവിരുദ്ധമായി കോളേജ് വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ ക്യാമ്പസിലും പരിസര റോഡുകളിലും നടത്തിയ റെയ്സിങ്ങില്‍ അപകടം. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ത്ഥികളാണ് കോളജ് ദിനാഘോഷത്തില്‍ ഓപ്പണ്‍ ജീപ്പുമായി എത്തിയത്.

സംഭവത്തില്‍ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയതില്‍ രണ്ടുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.

also read:പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്, സംഭവം കണ്ണൂരില്‍

ഓപ്പണ്‍ ജീപ്പില്‍ റെയ്സ് നടത്തുന്നതിനിടെ സമീപവാസിയായ ഒരു പെണ്‍കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

വിദ്യാര്‍ത്ഥികള്‍ നിയമങ്ങളും, നിര്‍ദ്ദേശങ്ങളും അവഗണിച്ചായിരുന്നു റെയ്സിംഗ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കിതെരെ കര്‍ശന നടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version