പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവ് മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഭാരതപ്പുഴയില്‍

പാലക്കാട്: നാടിനെ നടുക്കിയ പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. പട്ടാമ്പി കരിമ്പനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസില്‍ കബീറിനെ പോലീസ് തിരയുകയായിരുന്നു.

also read: പതിമൂന്നുകാരനെ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, 63കാരന് 32 വര്‍ഷം തടവ് ശിക്ഷ

ഇന്നലെയാണ് അന്‍സാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്‍സാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പുഴയുടെ പരിസരത്ത് പോലീസ്, ഫൊറന്‍സിക് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കബീറാണ് അന്‍സാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നല്‍കിയത്.

Exit mobile version