കളമശ്ശേരി സ്‌ഫോടനം, ചികിത്സയിലുള്ളത് 52 പേര്‍, 12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറു പേരുടെ നില ഗുരുതരം

കളമശേരി: കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി 52 പേര്‍ ചികിത്സ തേടി. പരിക്കേറ്റവരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.

ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിലധികം നേരം മന്ത്രി പരുക്കേറ്റവരുമായി സംസാരിച്ചശേഷമാണു മടങ്ങിയത്.

also read: കളമശ്ശേരി സ്‌ഫോടനം: ‘ബോംബ് വെച്ചത് താനാണ്’ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. 12 വയസ്സുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരുടെ ചികിത്സയക്കായി തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍നിന്നുള്‍പ്പെടെയുള്ള സര്‍ജന്‍മാര്‍ എത്തിയിട്ടുണ്ട്.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നിലവില്‍ പരുക്കേറ്റവര്‍ കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്.

Exit mobile version