ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ പോസ്റ്റ്; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

തൃശ്ശൂര്‍: ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തലയൂരി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അദ്ദേഹം ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്.

”ഇങ്ങനെയൊരു പോസ്റ്റിട്ടതിന് ശ്രീകുമാരന്‍ തമ്പിയോട് നിരുപാധികം മാപ്പ് ചോദിക്കുന്ന ”തായി ഫേസ്ബുക്കില്‍ കുറിച്ചു.

ഹര്‍ത്താലിനെതിരെ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ സംഘടിതമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയിരുന്നു.

ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചര്‍ച്ചകളും മറ്റും നടന്നെന്നാണ് അദ്ദേഹം ആരോപിച്ചത്. കൃഷ്ണ മുരളി എന്നയാള്‍ക്കെതിരെയും പോസ്റ്റില്‍ ആരോപണമുന്നയിച്ചിരുന്നു.

എന്നാല്‍ കൃഷ്ണ മുരളി എന്നയാള്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞെന്ന് ശ്രീകുമാരന്‍ തമ്പി തന്നെ ഫേസ്ബുക്കില്‍ അറിയിച്ചു.

Exit mobile version