‘ ഒരു മനുഷ്യായുസ് എത്രകാലമാണോ അത്രയുംകാലം അദ്ദേഹം ജീവിക്കട്ടെ’ ; കെജെ യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രീകുമാരന്‍ തമ്പി

മലയാളത്തില്‍ മാത്രമല്ല ലോകത്തിന് മുഴുവനും മറക്കാനാകാത്ത നാദത്തിന് ഉടമയായ യോശുദാസ് നമ്മുടെ സൗഭാഗ്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

കൊച്ചി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ‘ഗാനഗന്ധര്‍വന്’ ജന്മദിനാശംസകള്‍ നേര്‍ന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാരന്‍ തമ്പി യേശുദാസിന് ആശംസകള്‍ നേര്‍ന്നത്.

തന്റെ ഗാനങ്ങള്‍ പ്രശസ്തമാകുന്നതില്‍ യോശുദാസിന്റെ പങ്ക് വളരെ വലുതാണെന്നും അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാളത്തില്‍ മാത്രമല്ല ലോകത്തിന് മുഴുവനും മറക്കാനാകാത്ത നാദത്തിന് ഉടമയായ യോശുദാസ് നമ്മുടെ സൗഭാഗ്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

യേശുദാസ് ഒരു സംഗീത യുഗമാണെന്നും ഒരു മനുഷ്യായുസ് എത്രകാലമാണോ അത്രയുംകാലം അദ്ദേഹം ജീവിക്കട്ടെയെന്നും ശ്രീകുമാരന്‍ തമ്പി ആശംസിച്ചു.

Exit mobile version