ഹര്‍ത്താലിന് ക്രൂരമായി ആക്രമിച്ചു; കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി കെ സുരേന്ദ്രന്റെ ഫോട്ടോ പകര്‍ത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം

കൊല്ലം: കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രസ് മീറ്റിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫോട്ടോ പകര്‍ത്തി പ്രതിഷേധം അറിയിച്ച് മാധ്യമപ്രവര്‍ത്തകന്‍.

ശബരിമല യുവതിപ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ സംഘപരിവാറുകാര്‍ ക്രൂരമായി ആക്രമിച്ച മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് പ്രതിഷേധമറിയിച്ചത്.

വാര്‍ത്ത സമ്മേളനത്തിനാണ് കൊല്ലം പ്രസ് ക്ലബില്‍ കെ സുരേന്ദ്രന്‍ എത്തിയത്. ഹര്‍ത്താല്‍ ദിവസം സമരാനുകൂലികളുടെ അക്രമം പകര്‍ത്താന്‍ ശ്രമിച്ചതിന് ജയമോഹന്‍ തമ്പി, ജനയുഗം ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം, ഷാജില എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

തലയ്ക്ക് പരിക്കേറ്റ ജയമോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഹര്‍ത്താലിലെ അക്രമണങ്ങളുടെ പേരില്‍ ബിജെപി നേതാക്കളെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു.

Exit mobile version