കെടിട്ട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവിനുമെതിരെ കേസ്

കൊച്ചി: എറണാകുളത്ത് കെടിട്ട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനും ബിജെപി ജില്ലാ നേതാവിനുമെതിരെ കേസെടുത്ത് പോലീസ്. കൊച്ചി എളമക്കര സ്വദേശി കെ. ശ്രീനിവാസന്റെ പരാതിയില്‍ മാധ്യമ പ്രവര്‍കന്‍ ശ്യാം, ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രന്‍, എന്നിവര്‍ക്കെതിരെയാണ് എളമക്കര പൊലീസ് കേസെടുത്തത്.

ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിട്ടാണ് പൊലീസ് കെസെടുത്തിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ ശ്യാം താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനെതിരെ പരാതി നല്‍കുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ ചോദിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. പണം നല്‍കിയില്ലെങ്കില്‍ നിര്‍മാണം തടയുമെന്നും ഭീഷണിപ്പെടുത്തി.

also read: തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ബാക്കി, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനി അമ്മ വിടവാങ്ങി, അന്ത്യം 101ാം വയസ്സില്‍

പരാതിയില്‍ ഇടപെട്ട കോര്‍പറേഷന്‍ കെട്ടിട നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കി. പ്രശ്‌നത്തില്‍ ഇടപെട്ട ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രന്‍ ശ്യാമിന് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിയിലുണ്ട്. അതേസമയം, ബാലചന്ദ്രന്‍ അഞ്ച് ലക്ഷം രൂപയില്‍ കുറവ് വരുത്താന്‍ ശ്യാമിനോട് ആവശ്യപ്പെടുന്ന ശബ്ദസംഭാഷണവും ശ്രീനിവാസന്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ ആരോപണം ശ്യാമും ബാലചന്ദ്രനും നിഷേധിച്ചു. വാര്‍ത്ത ചെയ്യുന്നതിന്റെ ഭാഗമായാണ് വിഷയത്തില്‍ ഇടപെട്ടതെന്നും വാര്‍ത്ത നല്‍കരുതെന്ന് അപേക്ഷിച്ച് തന്നെ വന്ന് കണ്ട ശ്രീനിവാസനാണ് ഒടുവില്‍ പരസ്യത്തിനെന്ന പേരില്‍ അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തതെന്നും ഇയാള്‍ പറയുന്നു.

Exit mobile version