സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചെര്‍പ്പുളശേരി ബി ആര്‍ സിയിലെ സ്‌പെഷ്യല്‍ എജ്യുകേറ്റര്‍ സുനിതയാണ് മരിച്ചത്. സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

31 വയസായിരുന്നു പ്രായം. കടമ്പഴിപ്പുറത്തു വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: സ്‌കൂള്‍ വിട്ട് വീട്ടിലെത്തി, ഏഴാംക്ലാസ് വിദ്യാര്‍ഥിനി മുറിയില്‍ മരിച്ച നിലയില്‍

വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചെര്‍പ്പുളശ്ശേരി ബിആര്‍സി. ഇവിടുത്തെ അധ്യാപികയായിരുന്നു സുനിത. കഴിഞ്ഞ ദിവസം വൈകുന്നേരം കടമ്പഴിപ്പുറത്ത് ഗവണ്‍മെന്റ് യു പി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.

സുനിത സഞ്ചരിച്ച സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കാട് കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയായിരുന്നു സുനിത.

also read: ‘മിടുക്കനും വളരെ സുന്ദരനും, എന്താണ് വിവാഹം കഴിക്കാത്തത്?’ എന്ന് വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ മനസ് തുറന്ന് രാഹുല്‍ ഗാന്ധി

മധുവാണ് സുനിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. മൂത്ത കുട്ടി ഏഴാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

Exit mobile version