നടുറോഡില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെ ചായകുടി: ഡ്രൈവര്‍ക്കെതിരെ കേസ്, ആംബുലന്‍സും പിടിച്ചെടുത്തു

കുന്നംകുളം: നടുറോഡില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി. ആംബുലന്‍സിന്റെ അനധികൃത പാര്‍ക്കിങ് കാരണം ഗതാഗതവും തടസപ്പെട്ടു. ആംബുലന്‍സ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുന്നംകുളം നഗരത്തിലാണ് ആംബുലന്‍സ് ഗതാഗത തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തത്. വ്യാപാരികളും യാത്രക്കാരും ആംബുലന്‍സ് ഒതുക്കിയിടാന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ തയാറായില്ല. മാത്രവുമല്ല, ഡ്രൈവര്‍ നാട്ടുകാരോട് ക്ഷുഭിതനായി.

പിന്നാലെ, ഗതാഗത കുരുക്കും രൂപപ്പെട്ടു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ഡ്രൈവര്‍ മലപ്പുറം സ്വദേശി റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആംബുലന്‍സും പിടിച്ചെടുത്തു.

അപകടകരമായ രീതിയില്‍ ഗതാഗത തടസം സൃഷ്ടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സാണിത്.

Exit mobile version