തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ കടിച്ചു മുറിച്ചു

തൃശൂര്‍: തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചു മുറിവേല്‍പ്പിച്ചു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ ഹാഷിഫ് അലിയ്ക്കാണ് പരിക്കേറ്റത്. ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിമയായ
യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ആക്ട്‌സ് ആംബുലന്‍സ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയത്.

തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടില്‍ നിവിന്‍ (30) ആണ് പ്രതി. സ്റ്റേഷനിലെത്തി വനിതാ എസ്‌ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീന്‍. ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ഇയാള്‍ ആക്ടസ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചു മുറിച്ചത്. യുവാവിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version