സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു, 26കാരന് ദാരുണാന്ത്യം

മലപ്പുറം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപംതാമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്.

കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറക്കടത്ത് പൊക്കനാളി നൗഫലാണ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

also read: ഓഫിസില്‍ മദ്യപാന മത്സരം: 10 മിനിറ്റില്‍ ഒരു ലീറ്റര്‍ മദ്യം അകത്താക്കി; യുവാവിന് ദാരുണാന്ത്യം, ഓഫീസ് അടച്ചുപൂട്ടി

മൂന്നുപേരടങ്ങിയ സംഘം നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിനു സമീപം വെച്ചായിരുന്നു സംഭവം.

നൗഫലിന് കൈക്കാണ് കുത്തേറ്റത്. മരിച്ച പ്രജിത്ത് അവിവാഹിതനാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.

Exit mobile version