റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കവെ എഐ ക്യാമറയില്‍ കുടുങ്ങി; പ്രതി പിടിയിലായി

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ വെച്ച ബൈക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയ പ്രതി പിടിയിലായി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ് മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞത്. ഇതാണ് പ്രതിയെ പിടികൂടാനുള്ള തെളിവായത്.

സംഭവത്തില്‍ കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വാഹനമോടിച്ചലപ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിഞ്ഞത്. ഇയാള്‍ പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പോലീസിന്റെ പിടിയിലായതോടെയാണ് ബൈക്ക് മോഷണവും തെളിഞ്ഞത്.

also read- ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു; മരണസംഖ്യ 201 ആയി; ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോഡി
ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയുടെ ചിത്രവും എഐ കാമറയില്‍ പതിഞ്ഞ ചിത്രവും താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version