ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

മനാമ: മലയാളിയായ 54കാരന്‍ ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു എബ്രഹാം. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

also read: വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്തു, റെയില്‍വെ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി കാര്‍, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലീന ഏബ്രഹാം, സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്സ ഏബ്രഹാം.

Exit mobile version