ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ആബുലന്‍സ് പിക്കപ്പിലിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

കൊല്ലം: കൊല്ലം ചിതറയില്‍ ആബുലന്‍സ് പിക്കപ്പിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കടയ്ക്കല്‍ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ചിതറ പാങ്ങോട് റോഡില്‍ കല്ലുവെട്ടാന്‍ കുഴിക്ക് സമീപമാണ് അപകടം നടന്നത്.

ആംബുലന്‍സ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. രോഗിയെ കയറ്റാന്‍ പോയ ആബുലന്‍സില്‍ മറ്റ് ആരും ഉണ്ടായിരുന്നില്ല. ഗുരുതര പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ ആദ്യം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മുനീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Exit mobile version