പണം വെച്ച് ചീട്ടുകളി; ട്രിവാൻട്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിൽ; 5.6 ലക്ഷം രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിക്കുന്ന സംഘം പിടിയിൽ. പണംവെച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഒമ്പതുപേരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്ആർ വിനയ്കുമാറും അറസ്റ്റിലായവരിൽപ്പെടുന്നു. പിടിയിലായവരിൽനിന്ന് 5.6 ലക്ഷം രൂപയും കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

also read-‘ നിയമം എല്ലാവര്‍ക്കും ബാധകം’! കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച പോലീസ് ഇന്‍സ്ര്‍ക്ക് പിഴ ചുമത്തി ട്രാഫിക്ക് പോലീസ്, സംഭവം യുപിയില്‍

ക്ലബ്ബിലെ അഞ്ചാംനമ്പർ കോട്ടേഴ്സിൽ ഇവർ ചീട്ടുകളി നടത്തുന്നതിനിടെയാണ് പിടിയിലായത്. വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരിൽ വിവിധ ജില്ലകളിൽപ്പെടുന്നവരുണ്ട്.

Exit mobile version