‘ നിയമം എല്ലാവര്‍ക്കും ബാധകം’! കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച പോലീസ് ഇന്‍സ്ര്‍ക്ക് പിഴ ചുമത്തി ട്രാഫിക്ക് പോലീസ്, സംഭവം യുപിയില്‍

വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു.

യുപി: കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആണ് സംഭവം. വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

തന്റെ കാറില്‍ ‘ഠാക്കൂര്‍ സാഹിബ്’ എന്ന് എഴുതിയ ഇന്‍സ്പെക്ടര്‍ അംഗദ് സിംഗിനാണ് 3500 രൂപ ചലാന്‍ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, ഇന്‍സ്‌പെക്ടര്‍ അംഗദ് സിംഗ് ഈ സ്റ്റിക്കറുമായി തന്റെ വാഗണ്‍ആര്‍ കാര്‍ ഓടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ട് ദിവസം മുമ്പ് ഉന്നാവോയില്‍ നിന്ന് സ്ഥലം മാറിയാണ് അംഗദ് സിംഗ് ലഖിംപൂര്‍ ഖേരിയിലെത്തിയത്. അംഗദ് സിംഗ് റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ ആരോ അയാളുടെ കാറിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറലായതിനെ തുടര്‍ന്നാണ് നടപടി.

ALSO READ ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല, ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച, മൂന്നംഗ സംഘം അറസ്റ്റില്‍

ഫോട്ടോയും വീഡിയോയും ശ്രദ്ധയില്‍പ്പെട്ട ലഖിംപൂര്‍ ട്രാഫിക് പോലീസ് ഇന്‍സ്പെക്ടര്‍ അംഗദ് സിങ്ങിന്റെ കാറിന് 3500 രൂപ ചലാന്‍ നല്‍കി. ട്രാഫിക് നിയമങ്ങള്‍ സാധാരണക്കാരനായാലും പോലീസുകാരനായാലും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്നും ട്രാഫിക്ക് പോലീസ് വ്യക്തമാക്കി.

Exit mobile version