നിയന്ത്രണം തെറ്റിയ പോലീസ് വാഹനം പോസ്റ്റില്‍ ഇടിച്ച് അപകടം, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപും ജില്ലയിലാണ് സംഭവം. കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്.

തിരുവനന്തപുരം പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിച്ചാണ് അപകടം. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

also read: എതിരില്ലാത്ത മൂന്ന് ഗോളുകള്‍, പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍

രാത്രി പട്രോളിങ് കഴിഞ്ഞ് ഹൈവേയില്‍ നിന്നും വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയതായിരുന്നു. മൂന്ന് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പിലിരുന്ന രണ്ടുപേരും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നു.

എന്നാല്‍ പുറകിലിരുന്ന അജയകുമാര്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ അജയകുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് തെറിച്ച് തല പോസ്റ്റില്‍ ഇടിച്ചതാകാമെന്നാണ് നിഗമനം.

also read: എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

അപകടം നടന്ന ഉടനെ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version