എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഒക്ടോബർ 5ന് തുടങ്ങുന്നു. എൽ-2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥയും മുരളിഗോപിയുടേതായിരിക്കും.

ഒട്ടേറെ ഹിറ്റു ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘എമ്പുരാൻ’.

ചിത്രത്തിൽ ലൂസിഫർ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങിയവരുണ്ടാകും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ.

ബോക്സ്ഓഫീസിൽ വൻവിജയം നേടിയ ചിത്രത്തിൽ വിവേക് ഒബ്റോയി, സായ്കുമാർ, ഷാജോൺ തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.

Exit mobile version