നാലുകൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ‘അമൃതേശ്വര ഭൈരവൻ’! ശ്രീനഗറിൽ കണ്ട അതേ ശിൽപം സ്വന്തമാക്കി മോഹൻലാൽ

കാശ്മീരിൽ നടത്തിയ യാത്രയ്ക്കിടെ തന്നെ ഏറെ ആകർഷിച്ച ‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം ഒടുവിൽ സ്വന്തമാക്കി നടൻ മോഹൻലാൽ. ശിൽപിയെ കൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ച ഈ ശിൽപം ഇനി താരത്തിന്റെ വീടിന് കൂടുതൽ അലങ്കാരമേകും. ശ്രീനഗറിലെ കൽമണ്ഡപത്തിൽ കണ്ട അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ചിരിക്കുന്നത്.

പുതിയ ഫ്‌ലാറ്റിൽ സ്ഥാപിക്കാനായാണ് താരം ഈ ശിൽപം പണിയിപ്പിച്ചത്. വെള്ളറട നാഗപ്പൻ എന്ന അതുല്യ പ്രതിഭയാണ് ശിൽപം പണിതത്. വർഷങ്ങൾക്കുമുൻപ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹൻലാലിന്റെ മനസിലുടക്കിയത്.

ALSO READ- ഒഴുകിയെത്ത് വളർത്തുമൃഗങ്ങളുടെ ജഡം; വെള്ളക്കെട്ടിൽ നടന്ന് സാധാരണക്കാർ; പോലീസ് ബോട്ടിൽ പാഞ്ഞെത്തിയത് പ്രമുഖയെ രക്ഷിക്കാൻ; വിമർശിച്ച് നടി അതിദി ബാലൻ

കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങൾ. ഇടതുകൈയിൽ അമൃതമുദ്രയും വലതുകൈയിൽ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രാഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്.

നേരത്തേ, നാഗപ്പൻ 14 അടിയുള്ള വിശ്വരൂപശിൽപം മോഹൻലാലിന് നിർമിച്ചുനൽകിയതും വാർത്തയായിരുന്നു.

Exit mobile version