ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുകയായിരുന്ന രണ്ടരവയസ്സുകാരന്റെ ചെവി കടിച്ചെടുത്ത് തെരുവുനായ, നടുക്കുന്ന സംഭവം

പാലക്കാട്: രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് സംഭവം. സബാഹുദ്ദിനാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കുട്ടി ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു നായയുടെ ആക്രമണമുണ്ടായത്.

also read:’50 ലക്ഷം കിട്ടിയിട്ടില്ല, ദാസേട്ടന്‍ ഫ്‌ളാറ്റ് വാങ്ങി തന്നിട്ടില്ല’: കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയില്‍ രവീന്ദ്രന്‍മാഷിന്റെ ഭാര്യ

രണ്ടരവയസുകാരന്റെ ചെവിയുടെ ഏതാണ്ട് പൂര്‍ണഭാഗം നായ കടിച്ചെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്.

ഉടന്‍ തന്നെ വീട്ടൂകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴെക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും, ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version